Connect with us

Gulf

യു എ ഇയിലെ സ്വകാര്യ സമ്പത്ത് 7.4 ശതമാനം വര്‍ധിച്ചു

Published

|

Last Updated

അബുദാബി: യുഎഇയിലെ സ്വകാര്യ സമ്പത്ത് അടുത്ത അഞ്ച് വര്‍ഷത്തില്‍ 7.4 ശതമാനം വര്‍ധിച്ച് 80,000 കോടി ഡോളറില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അള്‍ട്രാ ഹൈ നെറ്റ്‌വര്‍ത്് ഹൗസ്‌ഹോള്‍ഡുകള്‍ (യുഎച്ച്എന്‍ഡബ്ല്യൂ100 മില്യണ്‍ ഡോളറിന് മുകളില്‍ വിലമതിക്കുന്ന വീടുകളുടെ യൂണിറ്റ്) 2021 ആകുമ്പോള്‍ 9.4 ശതമാനമായി ഉയരും. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 8.8 ശതമാനമായിരുന്നു.

20 മില്യണ്‍ ഡോളറിനും 100 മില്യണ്‍ ഡോളറിനും ഇടയില്‍ വിലമതിക്കുന്ന അപ്പര്‍ ഹൈ നെറ്റ്‌വര്‍ത് (എച്ച്എന്‍ഡബ്ല്യൂ) സെഗ്മെന്റാണ് 2016 ല്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 11.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വിഭാഗം നേടിയത്. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇത് 9.9 ശതമാനമായി താഴുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നൂറിനും ഇരുന്നൂറിനും കോടി ഡോളറിനും ഇടയില്‍ ആസ്തിയുള്ള ലോവര്‍ എച്ച്എന്‍ഡബ്ല്യൂ സെഗ്മെന്റിലെ സ്വകാര്യ സമ്പത്ത് 2021 ആവുമ്പോഴേക്കും 8.8 ശതമാനമായി വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം 10.5 ശതമാനം വളര്‍ച്ച ഇവര്‍ നേടിയിരുന്നു.
ഒരു മില്യണിന് മുകളില്‍ നിക്ഷേപക ആസ്തിയുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 5.9 ശതമാനത്തില്‍ നിന്ന് 2021 ആകുമ്പോള്‍ 4.8 ശതമാനമായി താഴും. യുഎഇയിലെ സ്വകാര്യ മേഖലയിലെ വളര്‍ച്ചയ്ക്ക് ശക്തിപകരുന്നത് ഓഹരി വിപണിയിലെ നിക്ഷേപമാണെന്നാണ് ബോസ്റ്റണ്‍ കണ്‍സല്‍ട്ടന്‍സി ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 9.3 ശതമാനത്തിന്റെ വര്‍ധനവാണ് ഇതിലുണ്ടായത്. യുഎഇയിലെ മൊത്തം സമ്പത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 7.4 ശതമാനത്തിന്റെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. പണം നിക്ഷേപിക്കുന്നതില്‍ ഉണ്ടാകുന്ന 5.5 ശതമാനത്തിന്റെ ഇടിവും ബോണ്ടിലെ 3.6 ശതമാനത്തിന്റെ ഇടിവുമാണ് മൊത്തത്തിലുള്ള സമ്പത്തിന് തിരിച്ചടി സൃഷ്ടിക്കുന്നത്. നിലവിലെ അസ്സറ്റുകളും ഉയര്‍ന്ന വ്യക്തിഗത നിക്ഷേപവുമാണ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കയെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാകുന്നതെന്ന് ബിസിജി മിഡില്‍ ഈസ്റ്റിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രാക്റ്റീസിന്റെ സീനിയര്‍ പാര്‍ട്ണറും മാനേജിംഗ് ഡയറക്ടറുമായ മാര്‍കസ് മസ്സി പറഞ്ഞു. മത്സരം കൂടുതല്‍ ശക്തമാകുന്നതിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ വെല്‍ത്ത് മാനേജ്‌മെന്റ് മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നും അദ്ദേഹം.അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കയിലെ സമ്പത്ത് 12 ട്രില്യണ്‍ ഡോളറില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം സമ്പത്തിന്റെ 21.1 ശതമാനവും യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായിരിക്കും.

Latest