സ്വകാര്യ വിദ്യാലയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും

Posted on: September 7, 2017 7:14 pm | Last updated: September 7, 2017 at 7:14 pm

ദുബൈ: യു എ ഇ യിലെ സ്വകാര്യ വിദ്യാലയങ്ങളെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദി പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങള്‍ നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്.

പ്രധാന വിഷയങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സമീപനം സ്വീകരിക്കണം. അമേരിക്കന്‍, ബ്രിട്ടീഷ് വിദ്യാലയങ്ങള്‍ ആയാലും യു എ ഇ നിലവാരത്തിലെത്തണം. ചില വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടാനാകുന്നില്ലെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ സര്‍വകലാശാലയില്‍ എത്തുമ്പോള്‍ ഒരു വര്‍ഷം അടിസ്ഥാന പാഠങ്ങള്‍ക്ക് നീക്കിവെക്കേണ്ടിവരുന്നുണ്ടെ ന്നും മന്ത്രി ചൂണ്ടിക്കാട്ടി.