Connect with us

Ongoing News

യുഎസ് ഓപണ്‍: ഫെഡറര്‍ സെമി കാണാതെ പുറത്ത്

Published

|

Last Updated

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസില്‍ നിന്ന് റോജര്‍ ഫെഡറര്‍ സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയാണ് സ്വിസ്താരവും മൂന്നാം സീഡുമായ ഫെഡററെ പരാജയപ്പെടുത്തിയത്. നാല് സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 24ാം സീഡുകാരനായ ഡെല്‍ പൊട്രോയുടെ ജയം. സ്‌കോര്‍: 7-5,3-6,7-6,6-4.

ആദ്യ സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും അടുത്ത രണ്ട് സെറ്റുകളും നേടി ഡെല്‍ പൊട്രോ സെമിയിലേക്ക് കുതിക്കുകയായിരുന്നു. സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നാദാലാണ് ഡെല്‍ പൊട്രോയുടെ എതിരാളി. റഷ്യയുടെ ആന്‍ഡ്രി റുബലേവിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയില്‍ കടന്നത്.

---- facebook comment plugin here -----

Latest