Connect with us

National

ഫെയിസ്ബുക്കും വാട്‌സാപ്പും സ്വകാര്യവിവരങ്ങള്‍ മറ്റൊരാള്‍ക്കും കൈമാറില്ലെന്ന് സ്ത്യവാങ് നല്‍കണം: കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിക്ക് കൈമാറില്ല എന്ന കാര്യം കാണിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫേസ്ബുക്കിനും വാട്‌സാപ്പിനും സുപ്രീം കോടതിയുടെ നിര്‍ദേശം. നാലാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

വാട്‌സ് ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണു സുപ്രീം കോടതി നിര്‍ദേശം. പത്തൊന്‍പതും ഇരുപത്തിരണ്ടും വയസ്സ് പ്രായം വരുന്ന രണ്ടു വിദ്യാര്‍ഥികാണ് വാട്‌സ് ആപ്പിന്റെ സ്വകാര്യത നയത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.