Connect with us

National

2000,500 രൂപയുടെ നോട്ടുകള്‍ ആവശ്യമില്ലെന്ന് ചന്ദ്രബാബു നായിഡു

Published

|

Last Updated

അമരാവതി: രാജ്യത്ത് 2000,500 രൂപയുടെ നോട്ടുകള്‍ ആവശ്യമില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പകരം 100,200 രൂപ നോട്ടുളാണ് ആവശ്യമുള്ളത്. വലിയ ഇടപാടുകള്‍ ഓണ്‍ലൈനിലൂടെ നടത്തണം. ഇതുവഴി രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്നും ചന്ദ്രബാബു പറഞ്ഞു.

മൂല്യം കൂടിയ നോട്ടുകള്‍ നിരോധിച്ചാല്‍ പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ എട്ടിന് 1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്വാഗതം ചെയ്യുന്നതിനൊപ്പം 2000 രൂപ നോട്ടുകള്‍ ഇറക്കിയ നടപടിയില്‍ അനിഷ്ടവും അദ്ദേഹം രേഖപ്പെടുത്തി.

 

---- facebook comment plugin here -----

Latest