ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

Posted on: August 31, 2017 8:40 am | Last updated: August 31, 2017 at 10:33 am

മിന:വിശുദ്ധ ഹജ്ജിന്റെ ഭാഗമായ ജംറയില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്നതിന് അഭ്യന്തര ഹാജിമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ദുല്‍ഹിജ്ജ പത്ത് മുതല്‍ പന്ത്രണ്ട് വരെ ജംറകളില്‍ കല്ലെറിയുന്നതിനുള്ള തിരക്ക് വര്‍ദ്ധിക്കും.
ഈ സമയങ്ങളിലുള്ള തിരക്ക് ഒഴിവാകുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദുല്‍ഹിജ്ജ 10ന് രാവിലെ ആറു മുതല്‍ പത്തര മണി വരെയും ദുല്‍ഹിജ്ജ 11ന് ഉച്ചക്ക് രണ്ടുമണിമുതല്‍ വൈകീട്ട് ആറുമണിവരെയും ദുല്‍ഹിജ്ജ 12ന് രാവിലെ പത്തര മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയുമാണ് നിയന്ത്രണം.

നിയന്ത്രങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയം ഹജ്ജ് സര്‍വീസ് കമ്പനികളെയും സ്ഥാപനങ്ങളെയെയും അറിയിച്ചു.