ദിലീപിന് ജാമ്യമില്ല; ഇനിയും ജയിലില്‍ കഴിയണം

Posted on: August 29, 2017 10:24 am | Last updated: August 29, 2017 at 10:03 pm
SHARE

നടിയെ അക്രമിച്ചകേസിൽ അന്‍പത് ദിവസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തള്ളി. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. ദിലീപിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ദിലീപിന് എതിരെ ഗൂഢാലോചന നടന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ  വാദിച്ചത്. സിനിമാ മേഖലയിൽ ഉള്ള ശത്രുക്കളാണ് ഇതിന് പിന്നിലെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു.

ദിലീപിന് എതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങളെ പ്രോസിക്യൂഷന്‍ പ്രതിരോധിച്ചത്. ദിലീപിനെ കിംഗ് ലേയര്‍ ആയാണ് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്.