ഇടിക്കൂട്ടില്‍ അതിജയിക്കാനാരുമില്ല; തുടര്‍ച്ചയായ 50ാം ജയവുമായി മെയ്വതര്‍

Posted on: August 27, 2017 11:35 am | Last updated: August 27, 2017 at 2:47 pm
SHARE

നൂറ്റാണ്ടിന്റെ ബോക്‌സിംഗ് മത്സരത്തില്‍ ഇടിക്കൂട്ടിലും മെയ്ക്കരുത്തിലും താന്‍ തന്നെ അജയ്യനെന്ന് തെളിയിച്ച് ഇതിഹാസ താരം ഫ്‌ളോയിഡ് മെയ്വതര്‍. ആവേശമുയര്‍ത്തിയ മത്സരത്തിന്റെ പത്താം റൗണ്ടിലാണ് എതിരാളിയായ കോളിന്‍ മക്‌ഗ്രെഗറിനെ മെയ്വതര്‍ പരാജയപ്പെടുത്തിയത്. മെയ്വതറുടെ തുടര്‍ച്ചയായ 50ാം വിജയമാണിത്.

പ്രഫഷനല്‍ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ 49 വിജയങ്ങളുടെ ഇടിക്കൂട്ടുകാരായ മെയ്വതര്‍ ചരിത്രം കണ്ട ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്‌സറാണ്. ലോക ബോക്‌സിങ് അസോസിയേഷന്റെയും (ഡബ്ലുബിഎ), ലോക ബോക്‌സിങ് കൗണ്‍സിലിന്റെയും (ഡബ്ലുബിസി) കിരീടങ്ങള്‍ നേടിയ താരം. വിപണി മൂല്യത്തിന്റെയും ആരാധകരുടെയും കാര്യത്തില്‍ ഒന്നാമന്‍ തന്നെ.
മുന്‍പൊരിക്കല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും റിങ്ങില്‍ പൂര്‍വാധികം ശക്തിയോടെ ഈ താരം തിരിച്ചെത്തി. ദാരിദ്യം നിറഞ്ഞ ബാല്യത്തില്‍ നിന്നു ജീവിതത്തോടു പൊരുതിയാണ് മയ്ത്വര്‍ ഈരൂപത്തിലേക്ക് വളര്‍ന്നത്