Connect with us

International

ഇസില്‍ കേന്ദ്രത്തില്‍ തിരിച്ചടിയുമായി ലബനാന്‍

Published

|

Last Updated

ദമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇസില്‍ കേന്ദ്രത്തില്‍ കനത്ത തിരിച്ചടിയുമായി ലബനീസ് സൈന്യം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ലബനാന്‍ സൈന്യം മുന്നേറ്റം നടത്തുന്നത്.

അതേസമയം, ലബനാനിലെ ശിയാ സായുധ സംഘമായ ഹിസ്ബുല്ലയുടെ നേതൃത്വത്തിലും ഇസില്‍വിരുദ്ധ ആക്രമണം ശക്തമായിട്ടുണ്ട്.

റോക്കറ്റും ഹെലികോപ്റ്ററും ഉപയോഗിച്ച് റാസ് ബാഅല്‍ബേകിലെ ഇസില്‍ കേന്ദ്രം തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് ലബനാന്‍ സൈന്യം. അതിര്‍ത്തി മേഖലയിലെ ഇസില്‍ കേന്ദ്രത്തിലുള്ള അവസാന ശക്തി പ്രദേശമാണ് സൈന്യം ലക്ഷ്യംവെച്ചിരിക്കുന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest