Connect with us

National

മോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; കലാകാരന് വധഭീഷണി

Published

|

Last Updated

ഗുവാഹട്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് വധഭീഷണി. അസാം സ്വദേശിയായ നിതുപര്‍ണ രാജ്‌ബോംഗ്ഷിക്കാണ് വധഭീഷണിയുണ്ടായത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെടുത്തിയാണ് നിതുപര്‍ണ കാര്‍ട്ടൂര്‍ വരച്ചത്.

കോര്‍പറേറ്റുകള്‍ നല്‍കുന്ന ഓക്‌സിജന്‍ മോദിയും പശുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്വസിക്കുന്നതായായിരുന്നു കാര്‍ട്ടൂണിലുള്ളത്. ദേശീയ പതാകക്ക് പകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റൊരാളുടെ മൃതദേഹവും തൂക്കിയിട്ടിരിക്കുന്നതും കരയുന്ന സ്ത്രീയുടെ സാരി അഴിച്ച് മോദി തലപ്പാവ് കെട്ടിയിരിക്കുന്നതും കാണാം. സമൂഹ മാധ്യമങ്ങളിലൂടെയും തന്റെ വെബ്‌സൈറ്റിലുമായിരുന്നു നിതുപര്‍ണ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്തത്. പിന്നീടിത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്നാണ് നിതുപര്‍ണക്ക് നേരെ വധഭീഷണിയുണ്ടായത്. വധഭീഷണി ഉയര്‍ന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് നിതുപര്‍ണ വ്യക്തമാക്കിയത്.