കൊല്‍ക്കത്ത മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ തരംഗം

  • ഇടതുപക്ഷത്തിന് വൻ തിരിച്ചടി
  • രണ്ട് കോർപ്പറേഷനുകളിൽ എല്ലായിടത്തും തൃണമൂൽ ജയിച്ചു
  • പലയിടങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത്
Posted on: August 17, 2017 12:21 pm | Last updated: August 17, 2017 at 2:41 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി. ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം കരസ്ഥമാക്കി. ഏഴിടങ്ങളിലും തൃണമൂലിനാണ് അധികാരം. രണ്ട് കോര്‍പ്പറേഷനുകളില്‍ എല്ലായിടത്തും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന ഹല്‍ഡിയ, കൂപ്പേഴ്‌സ് ക്യാമ്പ്് കോര്‍പ്പറേഷനുകളില്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ വിജയം നേടിയത്. ഇവിടങ്ങളില്‍ പല വാര്‍ഡുകളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

പന്‍സ്‌കുരയില്‍ 18 വാര്‍ഡുകളില്‍ 17ഉം തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ സ്വന്തമാക്കി. ധുപ്ഗുരിയിലെ 16 വാര്‍ഡുകളില്‍ 12 ഇടങ്ങളില്‍ തൃണമൂല്‍ വിജയിച്ചു. നാല് വാര്‍ഡുകള്‍ ബിജെപി നേടി.