ജെഡിയു രാജ്യസഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് ശരദ് യാദവിനെ മാറ്റി

Posted on: August 12, 2017 3:23 pm | Last updated: August 13, 2017 at 10:58 am

ന്യൂഡല്‍ഹി: ജെഡിയു രാജ്യസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മുന്‍ അധ്യക്ഷന്‍ ശരദ് യാദവിനെ നീക്കി. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ശരദ് യാദവിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.

ശരദ് യാദവിന് പകരം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ രാമചന്ദ്ര പ്രസാദ് സിംഗ് ജെഡിയു രാജ്യസഭാ കക്ഷി നേതാവും. ജെഡിയു എന്‍ഡിഎ സഖ്യത്തില്‍ അംഗമാകുന്നതിന്റെ ഭാഗമായാണ് നടപടി. ബീഹാറില്‍ മഹാസഖ്യം വിട്ട് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നിതീഷ് കുമാറിന്റെ നടപടിയെ ശരദ്പവാര്‍ പന്തുണച്ചിരുന്നില്ല. നിതീഷ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശരദ് യാദവ് തന്നെ അനുകൂലിക്കുന്നവരുടെ യോഗം ചേര്‍ന്നിരുന്നു.