ഇനി രാഷ്ട്രീയം സംസാരിക്കില്ലെന്ന് വെങ്കയ്യ നായിഡു

Posted on: August 9, 2017 8:50 pm | Last updated: August 9, 2017 at 8:50 pm

ഹൈദരാബാദ്: ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇനി രാഷ്ട്രീയം സംസാരിക്കില്ലെന്ന് നിയുക്ത ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.മുന്‍ ഉപരാഷ്ട്രപതിമാരായ എസ്. രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ എങ്ങനെയാണ് ഈ സ്ഥാനത്തിരുന്ന് പ്രവര്‍ത്തിച്ചെതെന്ന് താന്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.രാഷ്ട്രീയം സംസാരിക്കില്ലെന്ന് പറഞ്ഞാല്‍ ജനങ്ങളുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് അതിനര്‍ത്ഥമില്ലെന്നും ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും താന്‍ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ ബില്ലുകള്‍ പാസാക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുമെന്നും രാജ്യത്തിന്റെ പ്രധാന അജണ്ട വികസനമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.