പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ബി ജെ പി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

Posted on: August 6, 2017 12:02 am | Last updated: August 6, 2017 at 12:02 am

ചണ്ഡീഗഢ്: പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ബി ജെ പി ഹരിയാനാ അധ്യക്ഷന്റെ മകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ബി ജെ പി നേതാവ് സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയും സുഹൃത്ത് ആശിഷ് കുമാറും തന്നെ ശല്യം ചെയ്തുവെന്ന് കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഐ പി സി സെക്ഷന്‍ 354 ഡി, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 185 എന്നിവ പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് ചണ്ഡീഗഢ് ഡി എസ് പി പറഞ്ഞു.