Connect with us

Gulf

ജാസിം ഈസ അല്‍ ബലൂഷിയുടെ രക്തസാക്ഷിത്വത്തിന് ഒരു വയസ്

Published

|

Last Updated

ദുബൈ: കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് നിന്ന് 300 യാത്രക്കാരുമായി ദുബൈയിലെത്തിയ എമിറേറ്റ്‌സിന്റെ ഇ കെ 521 വിമാനത്തിന് തീപ്പിടിച്ചുണ്ടായ അപകട രക്ഷാ പ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞ ജാസിം ഈസാ അല്‍ ബലൂഷി രക്തസാക്ഷിത്വത്തിന് ഒരു വയസ്. നാല് വര്‍ഷമായി ദുബൈ പോലീസിന്റെ രാജ്യ രക്ഷാവകുപ്പില്‍ കര്‍മനിരതനായ ഉദ്യോഗസ്ഥനായിരുന്നു ജാസിം.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്. ദുബൈ സിവില്‍ ഡിഫന്‍സിന്റെ സമയോജിതമായ ഇടപെടല്‍ വന്‍ ദുരന്തത്തില്‍ യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. ലോകവ്യാപകമായി ഇത് ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.

ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത നൂറുകണക്കിന് ജീവനോട് സ്വന്തം ജീവന്‍ കൊടുത്ത് കടപ്പാട് കാണിച്ച ധീരനെ ഇന്ത്യന്‍ സമൂഹവും ഇമാറാത്തീ ജനതയും ഒപ്പം ലോക രാജ്യങ്ങളും വാഴ്ത്തി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം രാഷ്ട്രനേതാക്കളും ഒട്ടേറെ പ്രമുഖരും ജാസിമിന്റെ വസതിയിലെത്തി.

കുഞ്ഞുനാളിലേ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ തത്പരനായ മകനെ രാജ്യത്തിന് സമര്‍പിക്കാന്‍ ജാസിമിന്റെ പിതാവിന് ആവേശമായിരുന്നു. ഒഴിവ് സമയങ്ങളില്‍ ലേബര്‍ക്യാമ്പുകളിലും ആശുപത്രികളിലും ചെന്ന് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീര്‍തുടക്കാനായിരുന്നു ജാസിമിന് താത്പര്യമെന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും അനുസ്മരിച്ചു. “ജാസിമുല്‍ ഖൈര്‍” എന്ന് സ്‌നേഹത്തോടെ അവര്‍ ജാസിമിനെ വിളിച്ചു. യു എ ഇ ജനതയുടെ സമര്‍പണ മനോഭാവവും രാജ്യത്തോടുള്ള പ്രതിബദ്ധതയും വിളിച്ചോതി അദ്ദേഹത്തിന്റെ പിതാവ് ജാസിമിന്റെ സഹോദരങ്ങളെയും രാജ്യസേവനത്തിന് വേണ്ടി സമര്‍പിക്കാന്‍ തയ്യാറാണെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞു. രാജ്യമെങ്ങും ആ മാതാപിതാക്കളെയും പ്രകീര്‍ത്തിച്ചു. നിരവധി മലയാളി കൂട്ടായ്മകളും സംഘടനകളും സ്ഥാപനങ്ങളും അവരുടെ വീട്ടിലെത്തി ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു. കേരളത്തില്‍ നിരവധി ആത്മീയ സദസുകളില്‍ ജാസിമിന് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിക്കപ്പെട്ടു. ധീരനായ ആ യുവ ദ്യോഗസ്ഥന്റെ ഓര്‍മയിലാണ് ഇന്ന് യു എ ഇ

---- facebook comment plugin here -----

Latest