ആർ എസ് എസ് പ്രവർത്തകന്റെ കൊല: മുഴുവൻ പ്രതികളും പിടിയിൽ

Posted on: July 30, 2017 9:59 am | Last updated: July 30, 2017 at 1:58 pm

    കൊല്ലപ്പെട്ട രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. ഏഴ് പ്രതികളാണ് പിടിയിലായത്. ഇവര്‍സഞ്ചരിച്ചതെന്ന് കരുതുന്ന മൂന്നു ബൈക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തവരെ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

കാട്ടാക്കട പുലിപ്പാറയില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മണിക്കുട്ടന്‍, പ്ര്‌മോദ്, എബി, ഗിരീഷ് തുടങ്ങിയവര്‍ പ്രതികളില്‍ ഉള്‍പ്പെടും.

 

ശ്രീകാര്യത്ത ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് ഇന്നലെ വൈകീട്ട് വെട്ടേറ്റ് മരിച്ചത്. രാജേഷിന്റെ ഷരീരത്തില്‍ നാല്‍പ്പതിലേറെ മാരകമായ മുറിവുകളുണ്ടായിരുന്നു.