Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണിക്ക് ജാമ്യമില്ല

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി.

അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പോയിരുന്നു. ഇതിനിടെയാണ് അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്.

Latest