Connect with us

Gulf

കുട്ടികള്‍ക്കായി ദുബൈ കള്‍ചര്‍ ശില്‍പശാല

Published

|

Last Updated

ദുബൈ: കുട്ടികള്‍ക്കായി ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ശില്‍പശാല സംഘടിപ്പിക്കുന്നു. ദുബൈ കള്‍ചര്‍ അധികൃതര്‍ നടത്തി വരുന്ന “സിക്ക എറൗണ്ട് ദി സിറ്റി”യുടെ ഭാഗമായാണ് ശില്‍പശാല.

ക്രിയാത്മകമായ രചനകള്‍, ത്രിമാന ചിത്രകലയുടെ സാധ്യതകള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയവയിലൂടെ ഉന്നതമായ കലാ മൂല്യങ്ങളെ കുട്ടികളില്‍ വളര്‍ത്തുകയെന്നത് ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
സിറ്റി വാക് 2ല്‍ വൈകീട്ട് നാല് മുതല്‍ ഏഴ് വരെയാണ് പരിപാടികള്‍. വേനല്‍ക്കാല വിസ്മയ പരിപാടികളോട് അനുബന്ധിച്ച് ദുബൈ ടൂറിസം ഡിപാര്‍ട്‌മെന്റുമായി സഹകരിച്ചാണ് ശില്‍പശാലകള്‍ സംഘടിപ്പിക്കുക.

പുതിയ തലമുറയില്‍ ക്രിയാത്മകമായ കലാ അഭിരുചികള്‍ വര്‍ധിപ്പിച്ചു അവരുടെ ഭാവനാ ലോകത്തെ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് സിക്ക ആര്‍ട് ഫെയറിലൂടെ കൈക്കൊള്ളുന്നതെന്ന് ദുബൈ കള്‍ചര്‍ ആക്റ്റിംഗ് ഇവന്റ് മാനേജര്‍ ഫാത്തിമ അല്‍ ജലാഫ് പറഞ്ഞു.