Connect with us

National

സ്വകാര്യത കേസില്‍ കേന്ദ്ര നിലപാടിനെതിരെ കക്ഷി ചേരാന്‍ നാല് സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: സ്വകാര്യതക്ക് പരിധികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തിലുള്ള ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

സ്വകാര്യതക്കുള്ള അവകാശം പരമമല്ല. ദാരിദ്ര്യ രേഖക്ക് താഴെയുള്ള 27 കോടി ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായി അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ എന്താണ് തെറ്റെന്നും കേന്ദ്രം ചോദിച്ചു.

അതേസമയം, ഹരജിയില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക, പുതുച്ചേരി, പശ്ചിമബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്വകാര്യത പൊതു നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും മൗലികാവകാശമല്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് എതിരായാണ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.

---- facebook comment plugin here -----

Latest