മെഡിക്കല്‍ കോളജ് കോഴ: സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

Posted on: July 26, 2017 1:23 pm | Last updated: July 26, 2017 at 3:43 pm

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ഇടപാട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയതലത്തില്‍ നടന്ന അഴിമതിയാണിത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയത് കൊണ്ട് കേന്ദ്ര അന്വേഷണത്തില്‍ കാര്യമില്ല. സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ സുപ്രീം കോടതി തയ്യാറാകണം.

അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. മൂന്ന് വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്നാണ് ഈ അഴിമതിയിലൂടെ വ്യക്തമായിരിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.