വനിതാ ലോകകപ്പ്; ഇന്ത്യന്‍ താരങ്ങള്‍ക്ക് രാജകീയ വരവേല്‍പ്പ്

Posted on: July 26, 2017 10:44 am | Last updated: July 26, 2017 at 10:44 am

ന്യൂഡല്‍ഹി: കിരീടം കൈവിട്ടെങ്കിലും വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചെത്തി. ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന നൂറ് കണക്കിന് ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യ… ഇന്ത്യ… വിളികളുമായി താരങ്ങളെ എതിരേറ്റു.

താരങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്ലകാര്‍ഡുകളും നിരവധിയായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍, ജുലന്‍ ഗോസാമി, സുഷമ വര്‍മ, സ്മൃതി മന്ദാന, ശിഖ പാണ്ഡെ, പൂനം റാവുത്ത്, ദീപ്തി ശര്‍മ എന്നിവരാണ് ഇന്ന് രാവിലെ എത്തിയത്. മറ്റുള്ളവര്‍ പിന്നീടെത്തും.

വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.