Kerala
പിഡിപി നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു
തിരുവനന്തപുരം: പിഡിപി നാളെ നടത്താനിരുന്ന സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന് ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ഒഴിവാക്കുന്നതെന്ന് വൈസ് ചെയര്മാന് സുബൈര്‍ സബാഹി പറഞ്ഞു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ബെംഗളൂരു എന്‍ഐഎ കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
---- facebook comment plugin here -----