ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സുഷമ വര്‍മക്ക് ഡിഎസ്പി റാങ്കില്‍ നിയമനം

Posted on: July 25, 2017 11:27 am | Last updated: July 25, 2017 at 12:37 pm

ഷിംല: ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സമ്മാനങ്ങളുടെ പെരുമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ കളിക്കാരിക്കും അന്‍പത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഓരോ സംസ്ഥാനങ്ങളും താരങ്ങള്‍ക്കായി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു.

ഷിംല സ്വദേശിനിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സുഷമ വര്‍മക്ക് ഡിഎസ്പി റാങ്കില്‍ ജോലി നല്‍കുമെന്നാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ വാഗ്ദാനം. ഫൈനലില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും വിക്കറ്റ് കീപ്പിംഗില്‍ സുഷമ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ താരം 33 റണ്‍സ് നേടി. 2014ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സുഷമയുടെ അരങ്ങേറ്റം.