ഭരണഘടന സംരക്ഷിക്കാന്‍ അക്ഷരാര്‍ഥത്തില്‍ ശ്രമിച്ചു: പ്രണാബ് മുഖര്‍ജി

Posted on: July 23, 2017 7:26 pm | Last updated: July 24, 2017 at 9:57 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന നിലനിര്‍ത്താനും സംരക്ഷിക്കുവാനും അക്ഷരാര്‍ഥത്തില്‍ ശ്രമിച്ചുവെന്ന് രാഷ്ട്രപതി പ്രണാബ് കുമാർ മുഖര്‍ജി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഭരണഘടനയുടെ കാവലാലാളായി നിലകൊള്ളുക എന്നതായിരുന്നു തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടന വെറുമൊരു നിയമ പുസ്തകമല്ല. മറിച്ച് സാമൂഹിക സാമ്പത്തിക പരിവര്‍ത്തനത്തിന്റെ മാഗ്നാര്‍ കാര്‍ട്ടയാണെന്ന് പാർലിമെൻേററിയന്മാെര അദ്ദേഹം ഒാർമിപ്പിച്ചു.

തന്റെ കഴിഞ്ഞ കാല പാർലിമെന്ററി കാലഘട്ടത്തെ സ്മരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം. താൻ ഇൗ പാർലിമെൻറ് മന്ദിരത്തിന്റെ സൃഷ്ടിയാെണന്ന് അദ്ദേഹം പറഞ്ഞു. 48 വർഷങ്ങൾക്ക് മുമ്പ് രാജ്യസഭാ അംഗമായാണ് താൻ പാർലിമെൻറിൽ എത്തിയത്. സമുന്നതരായ രാഷ്ട്ര ശിൽപ്പികളുടെയും സ്വാതന്ത്ര്യസമര നായകരുടെയും നീണ്ട നിരയാണ് അന്ന് പാർലിമെൻറിൽ ഉണ്ടായിരുന്നത്. തൻെറ വ്യക്തിത്വ വികസനത്തിലും രാഷ്ട്രീ്യ കാഴ്ചപ്പാടുകളുടെ രൂപീകരണത്തിലും ഇൗ പാർലിമെൻറ് മന്ദിരം വലിയ പങ്കാണ് വഹിച്ചതെനന്നും മുഖർജി ഒാർമിച്ചു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പാർലിമെൻറേറിയൻ എന്ന നിലയിൽ തനിക്ക് പ്രചോദനമായത്. അവരുടെ ദൃഢനിശ്ചയവും ഉയർന്ന ചിന്തകളും അവരെ ഒരു വലിയ വ്യക്തിത്വമായി മാറ്റി. 1978ല്‍ ഒരിക്കല്‍ ഇന്ദിരാ ഗാന്ധിയോടൊപ്പം ലണ്ടനില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ വെച്ച് മാധ്യമപ്പട അവരെ വളഞ്ഞു. അടിയന്തരാവസ്ഥ കൊണ്ട് താങ്കള്‍ എന്ത് നേടി എന്നായിരുന്നു അവരുടെ ആദ്യ ചോദ്യം. അതിന് ദൃഢസ്വരത്തിൽ അവര്‍ നല്‍കിയ മറുപടി ഇതായിരുന്നു: ആ 21 മാസക്കാലംകൊണ്ട് ഇന്ത്യക്കാരെ അന്യവത്കരിക്കാൻ സാധിച്ചു. ഇത് പറഞ്ഞ് അവര്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. ഇതോടെ പിന്നീട് ഒന്നും ചോദിക്കാതെ മാധ്യമങ്ങള്‍ പിന്തിരിഞ്ഞോടുകയായിരന്നു. തെറ്റുകള്‍ തിരിച്ചറിയുകയും അത് തിരുത്തുകയും ചെയ്യുക എന്ന പാഠം ഇന്ദിരാ ഗാന്ധിയിൽ നിന്നാണ് തനിക്ക് ലഭിച്ചത്. – പ്രണാബ് മുഖര്‍ജി വിശദീകരിച്ചു.

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. തന്റെ ഓരോ ചുവടുവെപ്പുകള്‍ക്കും പ്രധാനമന്ത്രിയില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചത്. രാജ്യത്ത് പരിവര്‍ത്തനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും മുഖർജി പറഞ്ഞു.

രാഷ്ട്രപതി പദവിയിൽ നിന്ന് ഇറങ്ങുന്നതോടെ പാർലിമെൻററി രംഗത്ത് നിന്ന് കൂടി താൻ പൂർണമായും പിൻവാങ്ങുകയാണ്. ഇത് ദുഖമുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.