Connect with us

National

ജര്‍മന്‍ വനിതയെ നോക്കി സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജര്‍മന്‍ വനിതയെ അപമാനിച്ചയാള്‍ പോലീസ് പിടിയിലായി. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയായ ജര്‍മന്‍ യുവതിക്ക് മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്ത 32കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റര്‍ കൈലാശിലാണ് സംഭവം.

തന്റെ നായയോടൊപ്പം സവാരി ചെയ്യുന്നതിനിടെയാണ് ജര്‍മന്‍ വനിക്ക് ദുരനുഭവമുണ്ടായത്. തന്നെ ഒരാള്‍ നോക്കുന്നത് കണ്ട് യുവതി അയാള്‍ക്ക് അടുത്ത് എത്തിയപ്പോള്‍ പ്രതി അവരെ നോക്കി സ്വയം ഭോഗം ചെയ്യുകയായിരുന്നുവത്രെ. സ്ത്രീ ഒച്ചവെക്കുകയും അയാളെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും പ്രതി കാറില്‍ കയറി രക്ഷപ്പെട്ടു. ഇതിനിടെ കാറിന്റെ ചിത്രം സ്ത്രീ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

Latest