ഛോട്ടാ രാജന്റെ സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍

Posted on: July 22, 2017 3:29 pm | Last updated: July 22, 2017 at 3:29 pm
SHARE

ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജന്റെ സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ ഖാന്‍ മുബാറക്ക് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യ സേനയാണ് ഇയാളെ പിടികൂടിയത്.

ഇയാളില്‍ നിന്ന് പണവും ആയുധങ്ങളും പിടിച്ചെടുത്തു. ഛോട്ടാ രാജന്റെ പല കുറ്റകൃത്യങ്ങളിലും പ്രധാന പങ്ക് വഹിച്ചയാളാണ് ഖാന്‍ മുബാറക്ക്. വ്യാജപാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന്‍ ഇപ്പോള്‍ ജയിലിലാണ്.