മെഡിക്കല്‍ കോഴ: അമിത് ഷാ കുമ്മനത്തെ അതൃപ്തിയറിയിച്ചു

Posted on: July 22, 2017 10:21 am | Last updated: July 22, 2017 at 1:31 pm

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദം കത്തുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുമ്മനം രാജശേഖരനെ ഫോണില്‍ വിളിച്ച് അതൃപ്തിയറിച്ചു. വിവാദം പാര്‍ലിമെന്റില്‍ ഉള്‍പ്പെടെ വന്‍പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണിത്.

വിവാദം ഗൗരവമെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. പാര്‍ട്ടിയുടെ കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും ബിജെപി വിലയിരുത്തുന്നു.