Connect with us

Kerala

മെഡിക്കല്‍ കോഴ: റിപ്പോര്‍ട്ട് ചോര്‍ത്തിയ കുലംകുത്തികളെ കരുതിയിരിക്കണമെന്ന് ജന്മഭൂമി

Published

|

Last Updated

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രതിയോഗികള്‍ക്ക് ചോര്‍ന്ന് കിട്ടിയത് രാഷ്ട്രപതിയുടെ വിജയത്തിന്റെ ആഘോഷത്തെ മങ്ങലേല്‍പ്പിക്കുകയും കേന്ദ്രഭരണത്തെയും പ്രധാനമന്ത്രിയെയും അവഹേളിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തുവെന്ന് ലേഖനത്തില്‍ പറയുന്നു.

എഡിറ്റോറിയല്‍ പേജില്‍ റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ മറുപുറം എന്ന ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരിതികൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ കരുതിയിരുന്നേ പറ്റൂ.

അഴിമതിയെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്. അത് നിഷ്പക്ഷമാകില്ല. അത് നടന്നോട്ടെ, സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും കേസുമായി ബന്ധമുണ്ടെന്നതിനാല്‍ എന്‍ഐഎ അന്വേഷണം നടത്തണം. അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത ബിജെപി സര്‍ക്കാറിന്റെ കിരീടത്തിലെ പൊന്‍തൂവലായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്കുള്ള രാംനാഥ് കോവിന്ദിന്റെ തിളക്കമാര്‍ന്ന വിജയം. അതിന്റെ ആഘോഷത്തിനാണ് മങ്ങലേറ്റത്. അതും കേന്ദ്ര ഭരണത്തില്‍ ബിജെപിയെ ആനയിക്കാന്‍ കഴിയാത്ത സംസ്ഥനത്താകുമ്പോള്‍ അതിന്റെ വേദന ബിജെപിയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും കഠിനമാകുമെന്നും ലേഖനം തുടരുന്നു.

Latest