മെഡിക്കല്‍ കോഴ: ബിജെപി കേന്ദ്ര നേതാക്കള്‍ക്കും പങ്കെന്ന് കോടിയേരി

Posted on: July 21, 2017 3:44 pm | Last updated: July 21, 2017 at 8:53 pm

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ഇടപാടുകള്‍ക്ക് ഒത്താശ ചെയ്യുന്നത് ബിജെപി കേന്ദ്ര നേതൃത്വമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കോഴയിടപാട് നിയമവിരുദ്ധമാണ്. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇത് ബിജെപിയുടെ ആഭ്യന്തര കാര്യമല്ല. കേന്ദ്രതലത്തില്‍ തന്നെ ഫലപ്രദമായ അന്വേഷണം നടത്തികുറ്റക്കാരെ പുറത്തുകൊണ്ടുവരണം.

സംസ്ഥാന നേതാക്കളുടെ അനുമതിയോടെ മുതിര്‍ന്ന നേതാക്കള്‍ക്കും കോഴയില്‍ പങ്കുണ്ട്. ഹവാല പണമാണ് ഡല്‍ഹിയിലെത്തിയതെന്ന് ബിജെപി അന്വേഷണ സംഘം കണ്ടെത്തിയെന്നും ലോധ കമ്മീഷനെ മാറ്റി ബ്രോക്കര്‍മാരുടെ സമിതിക്ക് രൂപം നല്‍കിയെന്നും കോടിയേരി ആരോപിച്ചു.