നഴ്‌സുമാരുടെ സമരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗം ഇന്ന്

Posted on: July 20, 2017 9:27 am | Last updated: July 20, 2017 at 11:29 am

കൊച്ചി: നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗം ഇന്ന്. വൈകീട്ട് നാലിക്ക് മുഖ്യമന്ത്രിയുടേ ചേംബറിലാണ് യോഗം. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ന് രാത്രി മുതല്‍ തന്നെ പണമിമുടക്ക് ആരംഭിക്കാനാണ് നഴ്‌സുമാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്.

പണിമുടക്കിനെ തുടര്‍ന്ന് ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റിയുടെ മധ്യസ്ഥതയില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. യുനൈറ്റഡ് നഴ്സസ് അസോസിയേഷനെയും ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രതിനിധികളെയും ഹൈക്കോടതിയില്‍ വിളിച്ചുവരുത്തിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. അടിസ്ഥാന ശമ്പളം 20,000 രൂപ വേണമെന്ന നിലപാടില്‍ നഴ്സുമാര്‍ ഉറച്ചുനിന്നു.