ജെ സി ബി മലബാറില്‍ സാന്നിധ്യം ശക്തമാക്കുന്നു

കോഴിക്കോട് : എര്‍ത്ത് മൂവിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ്, നിര്‍മാതാക്കളായ ജെ സി ബി ഇന്ത്യ, മലബാറില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഡീലര്‍ഷിപ്പ്, കഡൂര്‍ ജെ സി ബി, രാമനാട്ടുകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 15,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഡീലര്‍ഷിപ്പ്. വിപണനം, വിപണാനന്തര സേവനം, ജെ സി ബി ഒറിജിനല്‍ പാര്‍ട്ട്‌സ് എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അഞ്ചു ജില്ലകളില്‍ കഡൂര്‍ ജെസിബിയുടെ സേവനം ലഭ്യമാണ്. മുഹമ്മദ് മുനീര്‍, വിക്രം വോ, മുഹമ്മദ് കോയ, ബി മണി, സജ ഫാത്തിമ തുടങ്ങിയര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കേരളം ജെ സി ബിയുടെ സുപ്രധാന വിപണിയാണെന്നും ജെ സി ബിയുടെ ലോകോത്തര ഉത്പന്നങ്ങളാണ് കേരളത്തില്‍ എത്തിക്കുന്നതെന്നും ജെ സി ബി ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ വിപിന്‍ സോന്ധി പറഞ്ഞു. ബാക്‌ഹോ ലോഡേഴ്‌സ്, മിനി എക്‌സ്‌കവേറ്റേഴ്‌സ്, പ്രീമിയര്‍ ലൈന്‍ ശ്രേണി, മെറ്റീരിയില്‍ ഹാന്‍ഡ്‌ലിംഗ് ശ്രേണി, ജെ സി ബി ഡീസല്‍ ജെന്‍സെറ്റ്‌സ് തുടങ്ങി ജെ സി ബി പൂര്‍ണ ശ്രേണിയുടെ സര്‍വീസും ഇവിടെ ഉണ്ട്.
Posted on: July 20, 2017 12:45 pm | Last updated: July 19, 2017 at 11:14 pm
SHARE

LEAVE A REPLY

Please enter your comment!
Please enter your name here