ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

Posted on: July 19, 2017 12:15 pm | Last updated: July 19, 2017 at 2:03 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചനയില്‍ തനിക്ക് ബന്ധമില്ലെന്ന് അപ്പുണ്ണി ജാമ്യഹരജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവുകളില്ലെന്നും കേസില്‍ തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കാന്‍ ശ്രമമുണ്ടെന്നും അപ്പുണ്ണി ജാമ്യാപേക്ഷയില്‍ വാദിച്ചു.

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പോയിരുന്നു. അപ്പുണ്ണിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.