Connect with us

Business

വെളിച്ചെണ്ണക്ക് ഡിമാന്‍ഡ്; ടയര്‍ നിര്‍മാതാക്കള്‍ വില കൂട്ടി

Published

|

Last Updated

കൊച്ചി: നാളികേരോപ്തന്നങ്ങളുടെ വിലയില്‍ മുന്നേറ്റം, വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാന്‍ഡ് ഉയരുന്നു. ടയര്‍ നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തി റബ്ബര്‍ സംഭരിച്ചു. ഉത്തരേന്ത്യന്‍ വ്യവസായികള്‍ കുരുമുളക് സംഭരണം കുറച്ചു. വിദേശ ജാതിക്ക വരവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും. പവന്റെ നിരക്കില്‍ ചാഞ്ചാട്ടം.

നാളികേരാത്പന്നങ്ങളുടെ നിരക്ക് ഉയര്‍ന്നു. പ്രതികുല കാലാവസ്ഥ വിളവെടുപ്പ് തടസപ്പെടുത്തിയത് കൊപ്രയുടെ ലഭ്യത ചുരുങ്ങാന്‍ ഇടയാക്കി. കൊപ്ര 8540 രൂപയില്‍ ഇടപാടുകള്‍ക്കം കുറിച്ച കൊപ്ര വാരാന്ത്യം 8920 രൂപയായി. പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണക്ക് ഡിമാന്‍ഡ് ഉയര്‍ന്നതോടെ വില 12,700 രൂപയില്‍ നിന്ന് 13,300 രൂപയായി. മില്ലുകാര്‍ കരുതലോടെയാണ് എണ്ണ വിപണികളില്‍ ഇറക്കുന്നത്.

ടയര്‍ കമ്പനികള്‍ മുഖ്യ വിപണികളില്‍ നിന്ന് റബ്ബര്‍ സംഭരിക്കാന്‍ വീണ്ടും ഉത്സാഹിച്ചു. വ്യവസായികളുടെ തിരിച്ചു വരവ് ഷീറ്റ് വില ഉയര്‍ത്തി. ടാപ്പിംഗ് സീസണാണെങ്കിലും കര്‍ഷകര്‍ ഇക്കുറി വില ഇടിവ് മുലം റബ്ബര്‍ വെട്ടിന് താത്പര്യം കുറച്ചു. റബ്ബറിന്റെ താഴ്ന്ന വില തന്നെയാണ് പല വന്‍കിട തോട്ടങ്ങളെ നിശ്ചമാക്കിയത്. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബര്‍ വില ക്വിന്റലിന് 700 രൂപ വര്‍ധിച്ച് 13,400 രൂപയായി. അഞ്ചാം ഗ്രേഡ് 13,200 വരെ ഉയര്‍ന്നു. പുതിയ ലാറ്റക്‌സ് ചെറിയതോതില്‍ വില്‍പ്പനയ്ക്ക് എത്തിയത് വ്യവസായികള്‍ക്ക് അശ്വാസം പകര്‍ന്നു. ലാറ്റക്‌സ് 8700 രൂപയില്‍ നിന്ന് 9000 ലേക്ക് കയറി. രാജ്യാന്തര വിപണിയില്‍ റബറിന് മികവിന് അവസരം ലഭിച്ചില്ല. ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടങ്ങളും വിനിമയ വിപണിയില്‍ ജാപ്പാനീസ് യെന്നിന്റെ മുല്യത്തിലെ വ്യതിയാനങ്ങളും ഓപ്പറേറ്റര്‍മാരെ റബറില്‍ നിന്ന് പിന്‍തിരിപ്പിച്ചു. 201 യെന്നില്‍ നീങ്ങുന്ന റബറിന് 224 യെന്‍ വരെ ഉയരാനുള്ള കരുത്തു നേടുകയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കനത്തതോടെ വന്‍കിട കറിമസാല പൗഡര്‍ യുണിറ്റുകള്‍ കുരുമുളക് സംഭരണം കുറച്ചു. വ്യവസായികളുടെ പിന്‍മാറ്റം മുളക് വിലയെ ബാധിച്ചു. ഹൈറേഞ്ചില്‍ നിന്നുള്ള കുരുമുളക് വരവ് കുറവാണെങ്കിലും വാങ്ങലുകാരുടെ അഭാവം തിരിച്ചടിയായി. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 48,800 ലും ഗാര്‍ബിള്‍ഡ് മുളക് വില 50,800 രൂപയിലാണ്.
വിദേശ വ്യാപാര രംഗവും തളര്‍ച്ചയിലാണ്. യുറോപ്യന്‍ കയറ്റുമതിക്ക് ടണ്ണിന് 8150 ഡോളറും യു എസ് ഷിപ്പ്‌മെന്റിന് 8400 ഡോളറുമാണ്. ഇന്തോനേഷ്യയില്‍ വിളവെടുപ്പ് ഊര്‍ജിതമായതോടെ അവര്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചു. ബ്രസീലും വിയെറ്റ്‌നാമും വില്‍പ്പനകാരാണ്.
ജാതിക്ക ഇറക്കുമതി നീക്കം വിപണിയില്‍ നിന്ന് ആഭ്യന്തര വാങ്ങലുകാരെ പിന്നോക്കം വലിച്ചു. ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ജാതിക്ക ഇറക്കുമതിക്ക് കച്ചവടങ്ങള്‍ ഉറപ്പിച്ചു. വിദേശ ചരക്ക് എത്തിയാല്‍ ആഭ്യന്തര വില തളരും. ജാതിക്ക തൊണ്ടന്‍ കിലോ 120-150 രൂപയിലും ജാതിക്ക 250-280 രൂപയിലും ജാതിപത്രി 300-500 രൂപ.
പുതിയ ഏലക്കയുടെ വരവ് വൈകിയത് വ്യവസായികളിലും കയറ്റുമതിക്കാരിലും ആശങ്കപരത്തി. കര്‍ക്കിടകം ആദ്യപകുതിയിലും പുതിയ ഏലക്ക ലേലത്തിന് ഇറങ്ങാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു. ആഗസ്റ്റില്‍ പുതിയ ഉല്‍പ്പന്നത്തിന്റെ വരവ് ശക്തിയാര്‍ജിക്കാന്‍ ഇടയുണ്ട്. പിന്നിട്ടവാരം വലിപ്പം കൂടി ഏലക്ക കിലോ 1280 രൂപയില്‍ നിന്ന് 1359 വരെ കയറി.

കേരളത്തില്‍ സ്വര്‍ണ വില പവന് 21,360 രൂപയില്‍ നിന്ന് 20,720 ലേക്ക് ഇടിഞ്ഞ ശേഷമുള്ള ശനിയാഴ്ച്ച പവന്‍ 20,930 രൂപയിലാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2615 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കയറി. ഡോളറിന്റെ മുല്യത്തിലുണ്ടായ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്വര്‍ണ വില 1212 ഡോളറില്‍ നിന്ന് 1228 വരെ കയറി.

---- facebook comment plugin here -----

Latest