നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍ കമല്‍ഹാസന്‍ മാപ്പുപറഞ്ഞു

Posted on: July 16, 2017 7:44 pm | Last updated: July 17, 2017 at 9:25 am

മുംബൈ: കൊച്ചിയില്‍ ആക്രമത്തിനിരയായ യുവ നടിയുടെ പേര് വെളിപ്പെടുത്തി സംഭവത്തില്‍ തമിഴ് സിനിമ നടന്‍ കമല്‍ഹാസന്‍ മാപ്പുപറഞ്ഞു.
നടിയുടെ പേര് വെളിപ്പെടുത്തിയതില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടന്‍ മാപ്പുപറഞ്ഞത്.

ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല താന്‍ മാപ്പുപറയുന്നതെന്നും ആരും നിയമത്തിന്് മുകളിലല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് മാപ്പുപറയാന്‍ തയ്യാറാകുന്നതെന്നും ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നതിനിടെയാണ് കമല്‍ ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്.

സംഭവത്തില്‍ കമല്‍ഹാസനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. കൂടാതെ, കമലഹാസനെതിരെ കളമശേരി പോലീസ് സ്‌റ്റേഷനിലും കേസെടുത്തിട്ടുണ്ട്.