ഇന്ത്യയോട് ചർച്ചക്കില്ല, സൈന്യത്തെ പിൻവലിക്കണം : ചൈന

Posted on: July 16, 2017 12:18 pm | Last updated: July 16, 2017 at 6:57 pm

ബീജിംഗ് : സിക്കിം അതിർത്തിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ വീണ്ടും ചൈനയുടെ പുതിയ പ്രസ്താവന. യാതൊരു വിധ ചർച്ചക്ക് തയ്യാറല്ലെന്നും എത്രയും പെട്ടെന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈം സിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

അതിർത്തി പ്രദേശം ചൈനക്ക് ഏറെ പ്രധാനപെട്ടതാണ്, അതിർത്തി കടന്നെത്തിയ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കുന്നില്ല. ഇത് രൂക്ഷമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവുമെന്നും ഇന്ത്യയെ നാണം കെടുത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു.