പ്രവാസി വോട്ട്: ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി

Posted on: July 14, 2017 1:24 pm | Last updated: July 14, 2017 at 3:41 pm

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. നിയമഭേദഗതിയാണോ ചട്ടഭേഗതിയാണോയെന്ന കാര്യം ഒരാഴ്ചക്കകം അറിയിക്കണമെന്ന് സ്പ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രവാസി വോട്ടിനുള്ള നിയമഭേഗഗതി കൊണ്ടുവരികയാണെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു.

2014 ഓക്‌ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് തിരഞ്ഞെടുപ്പ് കമീഷന്‍ തത്ത്വത്തില്‍ അംഗീകരിച്ചത്. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് ബാലറ്റിലൂടെ വോട്ട് അവകാശം അനുവദിക്കുന്നതിനോട് യോജിപ്പാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രവാസി വ്യവസായി ഷംസീര്‍ വയലില്‍ ആണ് പ്രവാസി വോട്ട് അവകാശത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.