Connect with us

National

രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ

Published

|

Last Updated

മുബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി രവി ശാസ്ത്രിയെ തിരഞ്ഞെടുത്തു. 2019 ലോക കപ്പ് വരെയാണ് രവി ശാസ്ത്രിയുടെ കാലാവധി. മുൻപ് ടീം ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണുമടങ്ങുന്ന പ്രത്യേക ഉപദേശക സമിതി രവി ശാസ്ത്രിയുടെ പേര് മുന്നോട്ടുവെക്കുകയായിരുന്നു. തുടര്‍ന്ന് ഉപദേശക സമിതിയുടെ തീരുമാനം ശരിവെച്ച ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.