ടാറ്റയിലേക്കെന്ന വാര്‍ത്ത റെസ്റ്റ്‌റെപോ തള്ളി

Posted on: July 11, 2017 10:30 am | Last updated: July 11, 2017 at 10:19 am

ജംഷഡ്പൂര്‍: സൂപ്പര്‍ ലീഗിലെ പുതിയ ടീമുകളിലൊന്നായ ടാറ്റ ഗ്രൂപ്പ് കോച്ചായി കൊളംബിയക്കാരന്‍ കാര്‍ലോസ് റെസ്റ്റ്‌റെപോയെ നിയമിച്ചേക്കുന്നെ റിപ്പോര്‍ട്ട് അദ്ദേഹം തന്നെ നിഷേധിച്ചു.

കൊളംബിയയുടെ അണ്ടര്‍ 20, 23 ടീമുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. 20ാം വയസ്സിലേറ്റ പരുക്കിനെ തുടര്‍ന്ന് പ്രൊഫഷനല്‍ ഫുട്‌ബോളില്‍ ഒറ്റ മത്സരം പോലും കളിക്കാന്‍ കഴിയത്ത റെസ്റ്റ്‌റെപോ പിന്നീട് വിവിധ ക്ലബുകളുടെ പരിശീലകനായി മാറുകയായിരുന്നു. നിലവില്‍ ഹോണ്ടുറാസ് ക്ലബ് ഡിപോര്‍ട്ടിവോ ഒളിമ്പ്യയുടെ കോച്ചാണ്.

റിയോ ഒളിമ്പിക്‌സില്‍ കൊളബിയ അണ്ടര്‍ 23 ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചു.