ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലും സ്‌പെയിനും കൊച്ചിയില്‍ കളിക്കാനെത്തുന്നു

Posted on: July 7, 2017 9:50 pm | Last updated: July 7, 2017 at 9:50 pm

മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലും സ്‌പെയിനും കൊച്ചിയില്‍ കളിക്കാനെത്തുന്നു.ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. ബ്രസീലിനു പുറമെ സ്‌പെയിന്‍, ഉത്തരകൊറിയ, നൈജര്‍ എന്നീ ടീമകളും കൊച്ചിയില്‍ കളിക്കും. ഒക്ടോബര്‍ ഏഴിനും 10 നുമാണ് ബ്രസീലിന്റെ മത്സരങ്ങള്‍. ഡി ഗ്രൂപ്പ് മത്സരങ്ങളാണ് കൊച്ചിക്ക് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ കളി അമേരിക്കയ്‌ക്കെതിരെയാണ്.

ഒക്ടോബര്‍ ആറിന് ഡല്‍ഹിയിലാണ് മത്സരം. ഇന്ത്യ ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ അമേരിക്ക, കൊളംബിയ, ഘാന എന്നീ ടീമുകളാണുള്ളത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിനു മുംബൈയില്‍ നടന്ന ചടങ്ങിലാണ് പ്രാഥമിക റൗണ്ട് ഗ്രൂപ്പ് നിര്‍ണയം നടന്നത്.