Connect with us

Kerala

'അമ്മ'നന്നായാലേ മക്കള്‍ നന്നാകൂ: ശ്രീനിവാസന്‍

Published

|

Last Updated

കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്നസെന്റിനെതിരെ നടന്‍ ശ്രീനിവാസന്‍. ഇന്നസെന്റ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. സിനിമാ സംഘടനകള്‍ ചിലര്‍ക്ക് ചില സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ “അമ്മ” മറ്റൊന്നും ചെയ്യുന്നില്ല. “അമ്മ” നന്നായാലേ മക്കള്‍ നന്നാകൂ. സിനിമാ മേഖലയില്‍ ചൂഷണം നടക്കുന്നതായി അറിയില്ല. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരിങ്ങാലക്കുടയിലെ വീട്ടില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എംപിയും അമ്മ ചെയര്‍മാനുമായ ഇന്നസെന്റ് വിവാദ പ്രസ്താവന നടത്തിയത്. സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണം നടക്കുന്നില്ലെന്നും നടിമാര്‍ മോശക്കാരാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നുമാണ് ഇന്നസെന്റ് പറഞ്ഞത്.

ഇന്നസെന്റിനെതിരെ വിവിധ സംഘടനകളും സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വുമണ്‍ കല്ക്ടീവ് ഇന്‍ സിനിമയും രംഗത്തെത്തിയിരുന്നു.