Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ പോലീസ് മേധാവിയുടെ പരിശോധന

Published

|

Last Updated

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കുന്നിടത്ത് ദുബൈ പോലീസ് മേധാവി“മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പരിശോധന നടത്തി. വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലാണ് പോലീസ് മേധാവിയെത്തിയത്.
അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ടെര്‍മിനല്‍ മൂന്നില്‍ എയര്‍പോര്‍ട് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റുമായും ദുബൈ പോലീസുമായും ചേര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാന്‍ ഏര്‍പെടുത്തിയ സംവിധാനവും മേജര്‍ ജനറല്‍ അല്‍ മര്‍റി പരിശോധിച്ചത്. യു എസിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കൈവശം വെക്കാന്‍ നിരോധമേര്‍പെടുത്തിയിരുന്നു.

ഇപ്പോള്‍ അമേരിക്കയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ദുബൈയില്‍ നിന്ന് തന്നെ പരിശോധിക്കുകയും അസ്വാഭാവികത ഒന്നുംതന്നെയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.
സുരക്ഷയിലും യാത്രക്കാരുടെ സംരക്ഷണത്തിലുമുള്ള എമിറേറ്റ്‌സിന്റെ പ്രതിബദ്ധതക്ക് പോലീസ് മേധാവി നന്ദി അറിയിച്ചു.
മേജര്‍ ജനറല്‍ അഹ്മദ് മുഹമ്മദ് ബിന്‍ ഖലീഫ, എയര്‍പോര്‍ട് സെക്യൂരിറ്റി പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ഉല്‍ദ്, വൈസ് അഡ്മിറല്‍ അബ്ദുല്ല ഹുസൈന്‍ ഖാന്‍, ടെര്‍മിനല്‍ മൂന്നിലെ സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അഹ്മദ് ഉബൈദ് അല്‍ മിഹ്‌രി എന്നിവരും പോലീസ് മേധാവിയെ അനുഗമിച്ചു.

Latest