500 രൂപയുടെ 4ജി ഫോണുമായി ജിയോ

Posted on: July 5, 2017 5:18 pm | Last updated: July 5, 2017 at 10:19 pm

മുംബൈ: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഡാറ്റാ യുദ്ധത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ മറ്റൊരു വിപ്ലവത്തിന് ഒരുങ്ങുന്നു. ജിയോയുടെ 4ജി വോള്‍ട്ടി ഫീച്ചര്‍ ഫോണ്‍ ആഗസ്റ്റ് 15ന് വിപണിയില്‍ അവതരിപ്പിക്കും. ഈ ഫോണിന് വില വെറും 500 രൂപ മാത്രം!

ജൂലൈ 21ന് ചേരുന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഫോണ്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2 ജി ഉപഭോക്താക്കളെ കൂടി വല വീശി പിടിക്കാനാണ് ജിയോയുടെ ശ്രമം. ഇതിന് വേണ്ടിയാണ് ജിയോ 4ജി സിം സപ്പോര്‍ട്ട് ചെയ്യുന്ന ഫീച്ചര്‍ ഫോണ്‍ വിപിണിയില്‍ എത്തിക്കുന്നത്.