Connect with us

Kerala

ജിഷ്ണുപ്രണോയ് കേസ് സിബിഐ അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തന്നെയാണ് തന്റെയും ആവശ്യമെന്ന് നേരത്തേ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തന്നെ വന്ന് കണ്ട ജിഷ്ണുവിന്റെ അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

നെഹ്‌റു കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ഒരു വീട്ടില്‍ രഹസ്യനീക്കം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഷ്ണു പ്രണോയിയുടെ കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് കെ.സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. നെഹ്‌റു കോളജിലെ നിയമ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റ കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കെത്തിയ കെ. സുധാകരനെ ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രാത്രി ചെര്‍പ്പുളശ്ശേരിയില്‍ തടഞ്ഞുവെച്ചിരുന്നു.

---- facebook comment plugin here -----

Latest