നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനകം നിര്‍ണായക വഴിത്തിരിവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Posted on: July 4, 2017 12:20 pm | Last updated: July 4, 2017 at 3:33 pm

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. രണ്ട് ദിവസം കൂടി കാത്തിരിക്കണം. ഇരക്ക് നീതി ലഭിക്കണമെന്നാണ് സര്‍ക്കാറിന്റെ അടിയുറച്ച നിലപാട്. നല്ല ദിശയിലാണ് അന്വേഷണം പോകുന്നത്. ആരോപണ വിധേയരെ ഒരു കാരണവശാലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.