കോടനാട് എസ്‌റ്റേറ്റിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Posted on: July 3, 2017 9:14 pm | Last updated: July 4, 2017 at 11:03 am

പാലക്കാട്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എസ്‌റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേഷ് എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ കോടനാട് എസ്‌റ്റേറ്റ് ജീവനക്കാരനാണ്.