Connect with us

Kerala

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചു.

എന്നാല്‍, പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടറി മാത്തുക്കുട്ടി, വൈസ് പ്രസിഡന്റ് സ്‌നേഹ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Latest