Connect with us

National

ബീഫിന്റെ പേരില്‍ കൊലപാതകം;ബിജെപി നേതാവ് അറസ്റ്റില്‍

Published

|

Last Updated

രാംഗഡ്: പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്ന കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. രാംഗഡ് ജില്ലയിലെ ഭജര്‍ടണ്ട് ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ അലീമുദ്ദീന്‍ എന്ന അസഗര്‍ അന്‍സാരിയായിരുന്നു കൊല്ലപ്പട്ടത്.ബിജെപി രാംഗഡ് യൂണിറ്റിന്റെ മാധ്യ വിഭാഗം തലവന്‍ നിത്യാനന്ദ് മഹാത്തോയാണ് അറസ്റ്റിലായത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പപ്പു ബാനര്‍ജിയുടെ വീട്ടില്‍ നിന്നാണ് മഹാത്തോയേയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ജനക്കൂട്ടത്തെ ഇളക്കിവിട്ടതും ആക്രമണത്തിന് പ്രേരണ നല്‍കിയതിനുമാണ് മഹാത്തോയെ അറസ്റ്റ് ചെയ്തത്. വാനില്‍ നിന്ന് കൊല്ലപ്പെട്ട അന്‍സാരിയെ വലിച്ചിറക്കി ആള്‍ക്കൂട്ടത്തിന് കൈമാറിയത് മഹാത്തോയായിരുന്നു.

അസഗര്‍ അന്‍സാരിയുടെ മാരുതി വാനില്‍ ബീഫ് കണ്ടെത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഇയാളെ ആക്രമിച്ചത്.അക്രമികളില്‍ നിന്ന് ഇയാളെ രക്ഷിച്ച പോലീസ് അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലീമുദ്ദീന്റെ വാഹനവും അക്രമിസംഘം കത്തിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട അല്ലീമുദ്ദീന്റെ പേരില്‍ കൊലപാതകക്കേസും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ചില കന്നുകാലി വ്യപാരികളായ ചിലര്‍ ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും എഡിജിപി പറയുന്നു. കൊലപാതകികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

---- facebook comment plugin here -----

Latest