തച്ചങ്കരിയുടെ നിയമനം:സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംശയമുണ്ടെന്ന് കോടതി

Posted on: June 30, 2017 2:01 pm | Last updated: June 30, 2017 at 7:53 pm
SHARE

കൊച്ചി: പോലീസ് ആസ്ഥാനത്തിന്റെ ചുമതല ടോമിന്‍ ജെ. തച്ചങ്കരിക്ക് നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും ഹൈക്കോടതി. സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രഹസ്യപ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെപ്പോലെ ആരോപണം നേരിടുന്ന ഒരാളെ നിയമിച്ചപ്പോള്‍ വേണ്ടത്ര ജാഗ്രത കാട്ടിയോ എന്നാണ് ഹൈക്കോടതിക്ക് സംശയം. തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള പൊതുതാല്‍ര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തച്ചങ്കരിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 10 മാസം കാത്തിരുന്നു. തച്ചങ്കരിയുടെ നിയമനത്തെക്കുറിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ജൂലൈ 10ന് വ്യക്തമായ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here