ചെക്‌പോസ്റ്റുകള്‍ ഓര്‍മയാകും

Posted on: June 30, 2017 9:59 am | Last updated: June 30, 2017 at 9:45 am

പാലക്കാട്: ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റുകള്‍ ഓര്‍മയാകും. വില്‍പ്പന നികുതി ചെക്ക് പോസ്റ്റ് ഓഫീസുകള്‍ എക്‌സൈസ് വകുപ്പ് ഏറ്റെടുക്കും. വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റ് ഓഫീസുകളും ഭൂമിയും എക്‌സൈസിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ചെക്ക്‌പോസ്റ്റുകള്‍ക്ക് പകരം സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിര്‍ത്തി കടക്കുന്ന ചരക്കുവാഹനങ്ങളുടെ ചിത്രം സി സി ടി വി ക്യാമറയിലൂടെ വാണിജ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. വാഹന നമ്പറും ഇന്‍വോയിസ് നമ്പറും ഒത്തുനോക്കി നികുതി അടച്ചാണോ ചരക്ക് കടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താം. വാളയാറിലായിരിക്കും സി സി ടി വി ക്യാമറകള്‍ ആദ്യം സ്ഥാപിക്കുക.