Connect with us

Kerala

അനധികൃത സ്വത്ത്: ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Published

|

Last Updated

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഡിജിപി ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ജേക്കബ് തോമസിനെതിരെ പരാതി ഉന്നയിച്ച കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ മതിയായ തെളിവുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ടിലെ എസ് പി ജയകുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് തമിഴ്‌നാട്ടിലെ രാജപാളയത്ത് 100 ഏക്കര്‍ ഭൂമി അനധികൃതമായി വാങ്ങിയെന്നായിരുന്നു പരാതി.

Latest